പയ്യന്നൂർ ബി ജെ പി, ആർ എസ് എസ് നേതാക്കളുടെ വീടിനു സമീപം രണ്ടിടത്ത് ബോംബ് സ്ഫോടനം.

 

പയ്യന്നൂര്‍: പയ്യന്നൂരില്‍ രണ്ടിടത്ത് ബോംബ് സ്‌ഫോടനം. പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോറോം, തായിനേരി എന്നിവിടങ്ങളിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ബി.എം.എസ് പ്രവര്‍ത്തകനും ബി.ജെ.പി പയ്യന്നൂര്‍ മണ്ഡലം മുന്‍ സെക്രട്ടറിയുമായ പനക്കീല്‍ ബാലകൃഷ്ണന്റെ പയ്യന്നൂര്‍ കോറോത്തുള്ള വീടിന് മുന്നിലെ റോഡില്‍ ഇന്നലെ രാത്രി 12 മണിയോടു കൂടിയാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. അതിന് തുടര്‍ച്ചയായി ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കാര തലിച്ചാലം പാലത്തിന് സമീപം റോഡിലുമാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് പി.രാജേഷിന്റെ വീട് സ്‌ഫോടനം നടന്നതിന് സമീപത്താണ്. സ്‌ഫോടന വിവരമറിഞ്ഞ് പയ്യന്നൂര്‍ എസ്.എച്ച്.ഒ ഹരിപ്രസാദും സംഘവും സ്ഥലത്തെത്തി. രണ്ടിടത്തും സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്നുള്ള പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മേഖലയിൽ രണ്ടിടത്തും ഉണ്ടായ അപ്രതീക്ഷിത സ്‌ഫോടനത്തിൽ ജനങ്ങൾ ഭീതിയിലാണ്.

error: Content is protected !!