കണ്ണൂര്‍ കക്കാട് അജ്ഞാത മൃതദേഹം കണ്ടെത്തി

 

കണ്ണൂര്‍: കക്കാട് ലക്ഷ്മണന്‍ കട ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന് ഇന്ന് രാവിലെയാണ് പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഏകദേശം 65 വയസ് പ്രായം തേന്നിക്കുന്ന മൃദദേഹം തിരിച്ചറിയാന്‍ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് 170 ഉയരം ഉണ്ട്. വെളുത്ത് മെലിഞ്ഞ ശരീരം. കാവിമുണ്ടും നീല ഫുള്‍ കൈ ഷര്‍ട്ടും വേഷം. നരച്ച താടിയും മുടിയും ആണ്. പിറകില്‍ മുടി അല്‍പം നീട്ടി വളര്‍ത്തിയ നിലയിലാണ്. ഷര്‍ട്ടിന്റെ കോളറില്‍ രാഘവ് ടെയ് ലേഴ്‌സ് കണ്ണൂര്‍ എന്ന് ലേബല്‍ പതിച്ചിട്ടുണ്ട്. മൃതദേഹം കണ്ണൂര്‍ ജില്ലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആളെ തിരിച്ചറിയുന്നവര്‍ വിവരം പോലിസിനെ അറിയിക്കണമെന്ന് ടൗണ്‍ എസ്.ഐ എന്‍.പ്രജീഷ് അറിയിച്ചു.

കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ നമ്പര്‍ :094979 80893

error: Content is protected !!