നിതി ആയോഗിൽ 88 ഒഴിവ്; 60,000 രൂപ വരെ ശമ്പളം

നിതി ആയോഗിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യ) വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 88 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ഒാൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 22.
യങ് പ്രഫഷനൽ (ഒഴിവ്-60), സീനിയർ പ്രൊക്യുർമെന്റ് സ്പെഷലിസ്റ്റ് (ഒഴിവ്-01), പബ്ലിക് പോളിസി അനലിസ്റ്റ് (ഒഴിവ്-02), പ്രൊക്യുർമെന്റ് സ്പെഷലിസ്റ്റ് (ഒഴിവ്-02), മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ലീഡ് (ഒഴിവ്-10), ഇന്നൊവേഷൻ ലീഡ് (ഒഴിവ്-12), കൺസൽറ്റന്റ് എഡിറ്റർ (ഒഴിവ്-01) എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്രധാന തസ്തികയുടെ വിശദവിവരങ്ങൾ ചുവടെ:
യങ് പ്രഫഷനൽ (ഒഴിവ്-60): ബന്ധപ്പെട്ട വിഭാഗത്തിൽ (വിഭാഗം സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക). പിജി അല്ലെങ്കിൽ ബിഇ/ബിടെക് അല്ലെങ്കിൽ മാനേജ്മെന്റിൽ ദ്വിവൽസര പിജി ഡിപ്ലോമ അല്ലെങ്കിൽ എംബിബിഎസ് അല്ലെങ്കിൽ എൽഎൽബി അല്ലെങ്കിൽ സിഎ അല്ലെങ്കിൽ ഐസിഡബ്ല്യുഎ. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷം പ്രവൃത്തിപരിചയം. 32 വയസിൽ താഴെ പ്രായം ,

ശമ്പളം: 60000 രൂപ.

വിശദവിവരങ്ങൾക്ക്: www.niti.gov.in

error: Content is protected !!