ഇന്ത്യൻ നാവികസേനയിൽ ഓഫീസറാകാനുള്ള  ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യൻ നാവികസേനയിൽ വിവിധ ബ്രാഞ്ചുകളിൽ ഓഫീസറാകാനുള്ള  ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. നേവൽ ആർമമന്റ്, ഇൻസ്പക്ഷ്ൻ കേഡർ, എയർട്രാഫിക് കൺട്രോൾ, ഒബ്സർവർ, പൈലറ്റ്(എംആർ), ലോജിസ്റ്റിക്സ്, ഐടി, എൻജിനിയറിങ്, ഇലക്ട്രിക്കൽ എഡ്യുക്കേഷൻ ബ്രാഞ്ചുകളിലാണ് അവസരം. അവിവാഹിതരായ  പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ആകെ 121 ഒഴിവുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള  പരിശീലനം 2020 ജൂണിൽ കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കും.

എക്സിക്യൂട്ടീവ്,  ടെക്നിക്കൽ ബ്രാഞ്ചുകളിൽ 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്  യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ നേവൽ ആർമമന്റ് ഇൻസ്പക്ഷൻ കേഡറിലും എസ്എസ്സി എടിസി, ഒബ്സർവർ, പൈലറ്റ്, പൈലറ്റ് (അദർ ദാൻ എംആർ) തസ്തികകളിലും എഡ്യുക്കേഷൻ ബ്രാഞ്ചിലും അപേക്ഷിക്കുന്നവർ പത്താം ക്ലാസ്സിലും പ്ലസ്ടുവിനും ആകെ 60 ശതമാനം മാർക്ക് നേടണം, ഇംഗ്ലീഷിനും 60 ശതമാനം മാർക്ക് വേണം. എഡ്യുക്കേഷൻ ബ്രാഞ്ചിൽ ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തരബിരുദമുള്ളവർക്കും ബിഇ/ ബിടെക്കുകാർക്കും അപേക്ഷിക്കാനുള്ള തസ്തികകളാണുള്ളത്. ശാരീരിക യോഗ്യത സംബന്ധിച്ച് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. www.joinindiannavy.gov.in എന്ന website  വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി മെയ് 29.

ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് (അപേക്ഷാ നമ്പർ ഉൾപ്പെടെ ) സൂക്ഷിക്കണം. അഭിമുഖത്തിന് ഇത് ഹാജരാക്കണം. സർവീസ് സെലക്ഷൻ ബോർഡാണ് തെരഞ്ഞെടുപ്പ് നടത്തുക. ആദ്യഘട്ടം  ഒരുദിവസവും രണ്ടാം ഘട്ടം നാലുദിവസവുമാണ്. ആദ്യ ഘട്ടത്തിൽ ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ ടെസ്റ്റ്, ഗ്രൂപ്പ് ചർച്ച എന്നിവയുണ്ടാകും. രണ്ടാം ഘട്ടത്തിൽ സൈക്കോളജി, ടെസ്റ്റ്, ഗ്രൂപ്പ് ടാസ്ക് ടെസ്റ്റ്, അഭിമുഖം എന്നിവയാണ്.ഇതിലും വിജയിക്കുന്നവരെ വൈദ്യപരിശോധനക്ക് വിധേയമാക്കിയശേഷം  പരിശീലനത്തിന് തെരഞ്ഞെടുക്കും. ബംഗളൂരുലിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരം website ൽ.

error: Content is protected !!