ബുര്‍ക്കിനാ ഫാസോ കത്തോലിക്ക ചര്‍ച്ചില്‍ ഭീകരാക്രമണം; 4 പേര്‍ മരിച്ചു.

വാഗഡൂഗു: ബുര്‍ക്കിനാ ഫാസോയില്‍ ഞായറാഴ്ച്ച രാവിലെ ഉണ്ടായ ഭീകരാക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബുര്‍ക്കിനാ ഫാസോയിലെ ടൗള്‍ഫി,യിലെ കത്തോലിക്ക ചര്‍ച്ചിലാണ് ഭീകരാക്രമണം ഉണ്ടായത്. വാഗഡൂഗുവുല്‍ നിന്നും 240 കിലോമീറ്റര്‍ അകലെ വടക്കു പടിഞ്ഞാറായിട്ടാണ് ടൗള്‍ഫി നഗരം സ്ഥിതി ചെയ്യുന്നത്.
പലപ്പോഴും ക്രിസ്ത്യന്‍ മുസ്ലിം സംഘര്‍ഷങ്ങള്‍ നടക്കുന്ന ആഫ്രിക്കന്‍ രാജ്യമാണ് ബുര്‍ക്കിനോ ഫാസോ. 1.92 കോടി ജനസംഖ്യ മാത്രം ഉള്ള രാജ്യമാണിത്.
ഇന്നലെ നടന്ന അക്രമണാനന്തരം ഭയചകിതരായ ജനങ്ങള്‍ വീടുകളിലും കാടുകളിലും അഭയം തേടി. കഴിഞ്ഞ ആഴ്ച്ച ബുര്‍ക്കിനോ ഫാസോയില്‍ നടന്ന വ്യത്യസ്ഥമായ രണ്ടു ആക്രമണങ്ങളില്‍ ഒരു പാതിരിയും 9 കത്തോലിക്ക വിഭാഗക്കാരും കൊല്ലപ്പെട്ടിരുന്നു.

ബുര്‍ക്കിനോ ഫാസോയില്‍ ആകെയുള്ള ജനസംഖ്യയില്‍ പകുതിയിലേറെ മുസ്ലിംകളും നാലിലൊന്ന് ക്രിസ്ത്യന്‍ മത വിശ്വാസികളുമാണ്. അക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

error: Content is protected !!