വിശ്വാസ സമൂഹം പാർട്ടിയിൽനിന്നും അകന്നു; കേരള ഘടകത്തിന് പിബിയുടെ വിമർശനം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ സിപിഎം കേരള ഘടകത്തിന് പൊളിറ്റ് ബ്യൂറോയുടെ വിമർശനം. കേരളത്തിലെ പരാജയം സംബന്ധിച്ച റിപ്പോർട്ട് പിബിയിൽ ചർച്ചയ്ക്കുവെച്ചപ്പോഴാണ് വിമർശനം ഉയർന്നത്.

വിശ്വാസ സമൂഹം പാർട്ടിയിൽനിന്നും അകന്നുപോയത് തിരിച്ചടിയായി. വോട്ട് ചോർച്ച മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു. മതന്യൂനപക്ഷങ്ങൾ അകന്നതാണ് പാർട്ടിക്കുണ്ടായ തിരിച്ചടിക്കുപിന്നിലെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്.

ദേശീയ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് അടവുനയം കേരളത്തിലെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ഇത് തിരിച്ചടിക്ക് കാരണമായെന്നും സംസ്ഥാന നേതൃത്വം പറഞ്ഞു, ഇത് രൂക്ഷമായ വിമർശനത്തിനു കാരണമായി. റിപ്പോർട്ടിന്മേലുള്ള ചർച്ച തിങ്കളാഴ്ച തുടരും.

error: Content is protected !!