സ്‌കൂള്‍ വാഹന പരിശോധന ശക്തം; സ്റ്റിക്കര്‍ ഇല്ലാത്ത വാഹനങ്ങളില്‍ കുട്ടികളെ കയറ്റരുത്.

തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സുരക്ഷാ പരിശോധനയ്ക്ക് ഹാജരാവാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. രണ്ടുദിവസമായി എല്ലാ ജില്ലകളിലും സ്‌കൂള്‍ വാഹനങ്ങള്‍ വകുപ്പ് അധികൃതര്‍ പരിശോധിക്കുന്നുണ്ട്. ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പ്രത്യേക സ്റ്റിക്കര്‍ പതിക്കുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മാത്രമേ കുട്ടികളെ കൊണ്ടുപോകാന്‍ അര്‍ഹതയുള്ളൂ. സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത് നിര്‍ബന്ധമാണ്. സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ ജൂണ്‍ ഒന്നിനുതന്നെ സ്റ്റിക്കര്‍ പതിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് എത്തിച്ച പല സ്‌കൂള്‍ വാഹനങ്ങള്‍ക്കും മതിയായ രേഖകള്‍ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!