ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പ്ര​മു​ഖ ഹോ​ളി​വു​ഡ് ന​ട​ന്‍ അ​ര്‍​നോ​ള്‍​ഡ് ഷ്വാ​സ്‌​ന​ഗ​ർ​ക്കു നേ​രെ ആ​ക്ര​മ​ണം.

ജൊ​ഹാ​നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പ്ര​മു​ഖ ഹോ​ളി​വു​ഡ് ന​ട​ന്‍ അ​ര്‍​നോ​ള്‍​ഡ് ഷ്വാ​സ്‌​ന​ഗ​ർ​ക്കു നേ​രെ ആ​ക്ര​മ​ണം. അ​ർ​നോ​ൾ​ഡ് ക്ലാ​സി​ക് ആ​ഫ്രി​ക്ക സ്പോ​ർ​ട്ടിം​ഗ് ഇ​വ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​രി​പാ​ടി​ക്കി​ടെ മു​ന്‍ കാ​ലി​ഫോ​ര്‍​ണി​യ ഗ​വ​ര്‍​ണ​ർ കൂ​ടി​യാ​യ അ​ർ​നോ​ൾ​ഡി​നെ ഒ​രാ​ൾ പി​ന്നി​ൽ​നി​ന്ന് തൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യി പി​ൻ​ഭാ​ഗ​ത്ത് തൊ​ഴി​കൊ​ണ്ട ഷ്വാ​സ്‌​ന​ഗ​ർ മു​ന്നോ​ട്ട് ആ​ഞ്ഞു. അ​ക്ര​മി ത​റ​യി​ൽ വീ​ണു. ഉ​ട​ൻ ത​ന്നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തി. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ഇ​യാ​ളെ മാ​റ്റു​ക​യും ചെ​യ്തു. പി​ന്നീ​ട് അ​ക്ര​മി​യെ പോ​ലീ​സി​നു കൈ​മാ​റി. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.  സം​ഭ​വ​ത്തി​ൽ ത​നി​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നു സൂ​ചി​പ്പി​ച്ച് ഷ്വാ​സ്‌​ന​ഗ​ർ ട്വീ​റ്റ് ചെ​യ്തു. ത​ന്നെ​ക്കു​റി​ച്ചു​ള്ള ഉ​ത്‌​ക​ണ്‌​ഠ​യ്ക്കു ആ​രാ​ധ​ക​രോ​ട് അ​ദ്ദേ​ഹം ന​ന്ദി​പ​റ​യു​ക​യും ചെ​യ്തു.

ആ​ളു​ക​ളു​ടെ തി​ക്കി​ത്തി​ര​ക്കി​ൽ പെ​ട്ടു​പോ​യ​താ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. പി​ന്നീ​ട് ഇ​തി​ന്‍റെ വീ​ഡി​യോ ക​ണ്ട​പ്പോ​ഴാ​ണ് ത​നി​ക്ക് മ​ർ​ദ​നം ഏ​റ്റ​താ​യി മ​ന​സി​ലാ​യ​ത്. ത​ന്‍റെ സം​വാ​ദ പ​രി​പാ​ടി അ​ല​ങ്കോ​ല​മാ​കാ​തി​രു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഷ്വാ​സ്‌​ന​ഗ​ർ ട്വീ​റ്റി​ൽ പ​റ​ഞ്ഞു.

error: Content is protected !!