പോളിങ്ങിനിടെ പശ്​ചിമബംഗാളിൽ സംഘർഷം

കൊൽക്കത്ത: രാജ്യത്തെ ഏഴാംഘട്ട പോളിങ്ങിനിടെ പശ്​ചിമബംഗാളിൽ സംഘർഷം. തൃണമൂൽ കോൺഗ്രസ്​-ബി.ജെ.പി പ്രവർത്തകർ തമ്മിലാണ്​ സംഘർഷം. ഡയമണ്ട് ഹാർബർ ലോക്​സഭ മണ്ഡലത്തിലാണ്​ സംഭവം​. ബാസിർഹാട്ട്​ ലോക്​സഭ മണ്ഡലത്തിലെ ചില ബൂത്തുകളിലും സംഘർഷ സംഭവം റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. അതേ സമയം, വോട്ടിങ്​ യന്ത്രത്തിൽ ക്രമക്കേട്​ നടന്നിട്ടുണ്ടെന്ന ആരോപണവുമായി സി.പി.എം രംഗത്തെത്തി. പല ബൂത്തുകളും തൃണമൂൽ കോൺഗ്രസ്​ ഗുണ്ടകൾ കൈയേറിയെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്​.

സീറ്റുകൾ നഷ്​ടപ്പെടുമെന്ന ഭയത്തിൽ തൃണമൂൽ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും ബി.ജെ.പി വക്​താവ്​ ആരോപിച്ചു. കഴിഞ്ഞ തവണ വോ​ട്ടെടുപ്പ്​ നടന്നപ്പോളും പശ്​ചിമബംഗാളിൽ സംഘർഷമുണ്ടായിരുന്നു. ബംഗാളിൽ സംഘർഷങ്ങളെ തുടർന്ന്​ തെരഞ്ഞെടുപ്പ്​ പ്രചാരണം നേരത്തെ അവസാനിപ്പിക്കാൻ രാഷ്​ട്രീയ പാർട്ടികളോട്​ തെരഞ്ഞെടുപ്പ്​ കമീഷൻ നിർദേശിച്ചിരുന്നു.

error: Content is protected !!