ഇനി പ്ലാസ്റ്റിക് വിമുക്ത റംസാൻ, ഇഫ്താർ വിരുന്നുകൾ.

ജില്ലയിലെ റംസാന്‍ വ്രതാനുഷ്ഠാനവും ഇഫ്താര്‍ വിരുന്നും പെരുന്നാളും ആഘോഷവും ഡിസ്പോസബിള്‍ രഹിതമാക്കാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ നടന്ന മതസംഘടന നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചു. പള്ളികളിലും വീടുകളിലും പൊതു സ്ഥലങ്ങളിലും നടക്കുന്ന ഇഫ്താര്‍ പരിപാടികള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക്ക് വിമുക്തമാക്കും.

ഡിസ്പോസബിള്‍ ഇനങ്ങളായ പേപ്പര്‍ കപ്പ്, പേപ്പര്‍ പ്ലേറ്റ് തുടങ്ങിയവ ഉപയോഗിക്കില്ല. പ്ലാസ്റ്റിക്ക് നിര്‍മ്മിത അലങ്കാരങ്ങള്‍ ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ വ്യാപക ബോധവല്‍ക്കരണം സംഘടിപ്പിക്കും. 

യോഗത്തില്‍ സമസ്ത, തബ്‌ലീഗ്, കേരള നദ്‌വത്തുല്‍ മുജാഹിദിന്‍, എംഇഎസ്, കേരള മുസ്ലിം ജമാഅത്ത്, ഇസ്ലാമിഹിന്ദ്, സുന്നിയുവജന സംഘം പ്രതിനിധികളും ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖര്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി ജി അഭിജിത്ത്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ ആര്‍ അജയകുമാര്‍ എന്നിവരും പങ്കെടുത്തു.

error: Content is protected !!