അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​നം: ഏ​ഴ് കു​ട്ടി​ക​ൾ മ​രി​ച്ചു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ഏ​ഴ് കു​ട്ടി​ക​ൾ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തെ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഗാ​നി പ്ര​വി​ശ്യ​യി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.  പ്ര​ധാ​ന റോ​ഡി​നു സ​മീ​പം ക​ളി​ച്ചു​ക്കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​നി​ര​യാ​യ​ത്. താ​ലി​ബാ​ൻ ഭീ​ക​ര​രാ​ണ് കു​ഴി​ബോം​ബ് സ്ഥാ​പി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം താ​ലി​ബാ​ൻ സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

error: Content is protected !!