ആന്ധ്രാപ്രദേശിൽ വാഹനാപകടം; 15 പേർ മരിച്ചു

ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിൽ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയിൽ സ്വകാര്യ ടൂറിസ്റ്റ് ബസ്്, തൂഫാൻ എംയുവിയുമായി കൂട്ടിയിടിച്ച് 15 പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കർണൂലിലെ വേൽദുർതിയിൽ വച്ചാണ് അപകടം.

തെലങ്കാനയിലെ ജോഗുലാമ ഗഡ്വാൾ ജില്ലയിലെ രാമാവരി ഗ്രാമത്തിൽ നിന്നുള്ള, വിവാഹ പാർട്ടിയിലുണ്ടായിരുന്നവരാണ് മരിച്ചത്. എംയുവി നിയന്ത്രണം വിട്ട് എസ്ആർഎസ് ട്രാവൽസിന്റെ വോൾവോ ബസിൽ ഇടിക്കുകയായിരുന്നു. 15 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ കർണൂൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

error: Content is protected !!