ചെന്നൈ സൂപ്പർ കിംഗ്സിനെ ഒരു റൺസിന് തോൽപ്പിച്ച മുംബയ് ഇന്ത്യൻസ് ഐ.പി.എൽ കിരീടം ഉയർത്തി

ഹൈദരാബാദ്: ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ഒരു റൺസിന് തോൽപ്പിച്ച മുംബയ് ഇന്ത്യൻസ് ഐ.പി.എൽ കിരീടം ഉയർത്തി. 150 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈയുടെ ഇന്നിംഗ്സ് ആറുവിക്കറ്റ് നഷ്ടത്തിൽ 149 റൺസിന് അവസാനിച്ചു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബയ് ഇന്ത്യൻസ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റൺസ് അടിച്ചു. 25 പന്തിൽ 41 റണ്‍സ് നേടിയ കീറോൺ പൊള്ളാർഡ് ആണ് മുംബയുടെ ടോപ്പ് സ്‌കോറർ.
ക്വിന്റൺ ഡീകോക്ക് 29 റൺസും ഇഷാന്‍ കിഷൻ 23 ഉം റൺസ് നേടി.
രോഹിത് ശർമ്മയും ചേർന്ന് 4.5 ഓവറിൽ 45 റൺസടിച്ച് മുംബ്യ്ക്ക് തകർപ്പൻ തുടക്കം നൽകിയെങ്കിലും ഇരുവരെയും വീഴ്ത്തി ചെന്നൈ മത്സരത്തിലേക്ക് തിരിച്ചെത്തി. 17 പന്തിൽ 29 റൺസെടുത്ത ഡീകോക്കിനെ മടക്കി ശർദ്ദൂൽ ഠാക്കൂറാണ് മുംബയ്ക്ക് ആദ്യപ്രഹരമേൽപ്പിച്ചത്. അടുത്ത ഓവറില്‍ ക്യാപ്റ്റൻ രോഹിത് ശർമയെ (14 പന്തിൽ 15) ദീപക് ചാഹർ ധോണിയുടെ കൈകകളിലെത്തിച്ചു. അവസാന ഓവറുകളിൽ പൊള്ളാർഡിന്റെ പ്രകടനമാണ് മുംബയ്‌യെ 149 റൺസിലെത്തിച്ചത്.

error: Content is protected !!