മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

പാലക്കാട്: മലമ്പുഴ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശികൾക്കാണ് ജീവൻ നഷ്ടമായത്.

കോയമ്പത്തൂർ ഗണപതി സ്വദേശികളായ അയ്യപ്പൻ ( 18), കലാനിധി കർണ്ണൻ (19) എന്നിവരാണ് മരിച്ചത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മലമ്പുഴയിലെത്തിയ ഇവർ കുളിക്കുന്നതിനിടെ മുങ്ങി താഴുകയായിരുന്നു.

error: Content is protected !!