ശുക്കൂര്‍ വധക്കേസ്: തലശ്ശേരി കോടതിയിലെ നടപടികള്‍ക്ക് സ്റ്റേ.

കൊച്ചി: അരിയില്‍ ശുക്കൂര്‍ വധക്കേസിലെ തലശേരി സെഷന്‍സ് കോടതിയിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് എറണാകുളം സി ബി ഐ കോടതിയിലേക്ക് മാറ്റണമെന്ന സി ബി ഐയുടെ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.

കേസിലെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ തങ്ങളെ അനുവദിക്കണമെന്ന് സി ബി ഐ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചു. കേസിലെ പ്രതികളായ പി ജയരാജന്‍, ടി വി രാജേഷ് എം എല്‍ എ തുടങ്ങിയ 34 കുറ്റാരോപിതര്‍ക്കും നോട്ടീസ് അയക്കാന്‍ കോടതി അനുമതി നല്‍കി.

എന്നാല്‍ തലശ്ശേരി കോടതിയില്‍ നിന്ന് കേസ് മാറ്റണമെന്ന ആവശ്യത്തിന് പിന്നില്‍ സി ബി ഐയുടെ പ്രത്യേക താത്പര്യമാണെന്ന് ഹരജിയിലൂടെ വ്യക്തമാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. കേസ് നോട്ടീസ് നല്‍കിയ ശേഷം വീണ്ടും പരിഗണിക്കും.

error: Content is protected !!