നാലു പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമായേക്കും

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവി നേരിട്ടതിനെ തുടർന്ന് ദേശീയ പദവി നഷ്ടപ്പെടുമെന്ന ആശങ്കയിൽ നാലു പാർട്ടികൾ. സി.പി.ഐ, ബി.എസ്.പി, എൻ.സി.പി,തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പദവി നഷ്ടപ്പെടാൻ സാധ്യത. സിപിഐഎമ്മിന് നിലവിലെ വ്യവസ്ഥയിൽ ദേശീയ പദവി നഷ്ടപ്പെടില്ല.

ഇക്കാര്യത്തിൽ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിർണായകമാകും. ഓരോ തെരഞ്ഞെടുപ്പുകളിലെയും പാർട്ടികളുടെ പ്രകടനം വിലയിരുത്തിയായിരുന്നു നേരത്തെ പദവി തീരുമാനിച്ചിരുന്നത്. എന്നാൽ, 2016 ൽ ഏതെങ്കിലും തെരഞ്ഞെടുപ്പുകളിലെ പ്രകടനം അടിസ്ഥാനമാക്കി പദവി നൽകാം എന്ന തീരുമാനം കൈക്കൊണ്ടു.

ഒന്നുകിൽ ഒരു പൊതുതെരഞ്ഞെടുപ്പോ ഒരു നിയമസഭാ തെരഞ്ഞെടുപ്പോ അല്ലെങ്കിൽ രണ്ടു പൊതുതെരഞ്ഞെടുപ്പുകൾ, അതുമല്ലെങ്കിൽ രണ്ടു നിയമസഭാതെരഞ്ഞെടുപ്പുകൾ എന്നിവയിലെ പ്രകടനം അനുസരിച്ച് പദവി നിർണയിക്കാം എന്ന ചട്ടം നിലവിൽ വന്നു. അതെ സമയം,2014 ൽ ഏതെങ്കിലും പ്രാദേശിക പാർട്ടിക്കോ ദേശീയ പാർട്ടിക്കോ ദേശീയ പാർട്ടി പദവി നൽകിയിട്ടുണ്ടെങ്കിൽ അവർ പരിശോധനക്ക് ഹാജരാകേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യകത്മാക്കി.

ഈ വർഷം തന്നെ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് എൻസിപിക്ക് ഏറെ നിർണായകമാകും. നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ ആറുശതമാനം വോട്ടുകൾ, ലോക്‌സഭയുടെ രണ്ടുശതമാനം സീറ്റും മൂന്നു സംസ്ഥാനങ്ങളിൽ കുറയാത്ത പ്രാതിനിധ്യം, നാലുസംസ്ഥാനങ്ങളിൽ സംസ്ഥാനപാർട്ടി അംഗീകാരം എന്നീ മൂന്ന് മാനദണ്ഡങ്ങളാണ് ദേശീയ പാർട്ടി പദവിക്ക് നിർണായകം.

error: Content is protected !!