കേരളത്തിൽ നിന്ന് വി.മുരളീധരൻ കേന്ദ്ര മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി: മുൻ സംസ്ഥാന ബിജെപി അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ വി.മുരളീധരൻ കേന്ദ്രമന്ത്രിയാകും. മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭ അംഗമാണ് വി.മുരളീധരൻ.

ആന്ധ്രയിലായിരുന്ന വി.മുരളീധരനെ ഇന്ന് രാവിലെ തന്നെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കേന്ദ്ര നേതൃത്വം മുരളീധരനുമായി ചർച്ച നടത്തിയ ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇത് കേരളത്തിലെ ജനങ്ങൾക്കുള്ള അംഗീകാരമാണെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ നിന്ന് നേരത്തെ മന്ത്രിസഭയിലുണ്ടായിരുന്ന അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് മുരളീധരനെ ഉൾപ്പെടുത്തിയത്. എബിവിപിയിൽ പ്രവർത്തിച്ചു കൊണ്ടാണ് വി.മുരളീധരൻ രാഷ്ട്രീയത്തിലെത്തിയത്. കുമ്മനം രാജശേഖരനെയും കേന്ദ്ര ബിജെപി നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

error: Content is protected !!