തിരുവനന്തപുരത്ത് ജപ്തി ഭയന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; മകള്‍ മരിച്ചു

തിരു: ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മകള്‍ മരിച്ചു. അമ്മയെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര മാരായിമുട്ടത്ത് ഇന്നാണ് സംഭവം. ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം എന്നാണ് സൂചന.
ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. വൈഷ്ണവിയാണ് മരിച്ചത്. അമ്മ ലേഖ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവര്‍ കനറ ബാങ്കില്‍നിന്ന് അഞ്ച് ലക്ഷം രൂപ വാപ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജപ്തി നടപടി ഉണ്ടാവുമെന്ന സൂചന ലഭിച്ചിരുന്നു. ഇതിന്റെ പേരില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാര്‍ പറയുന്നത്.

error: Content is protected !!