തളിപ്പറമ്പിൽ പട്ടാപ്പകൽ കഞ്ചാവും മദ്യവും വില്പന; വിദ്യാർത്ഥിയടക്കം മൂന്ന് പേർ പിടിയിൽ.

തളിപ്പറമ്പ: മദ്യവും കഞ്ചാവും വിൽക്കുന്നത് വ്യാപകമാണെന്ന പരാതിയെ തുടർന്ന് തളിപ്പറമ്പ്‌ നഗരസഭാ കോംപ്ലക്സില്‍ പോലീസ് റെയ്ഡ്‌ നടത്തി. ഒരു കോളജ്‌ വിദ്യാര്‍ഥിയുള്‍പ്പെടെ മൂന്നു പേരെ പിടികൂടി.
ഇന്ന്‌ രാവിലെ പത്തരയോടെയാണ്‌ പ്രിന്‍സിപ്പല്‍ എസ്‌ ഐ കെ.കെ.പശോഭിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്‌. കോംപ്ലക്സിന്റെ മൂന്നാം നിലയിലെ ഗോവണിക്ക്‌ സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ട കോളജ് വിദ്യാര്‍ഥിയേയും മദ്യവില്പനക്കാരായ രണ്ടു മദ്യവില്പനക്കാരെയും പോലീസ് പിന്‍തുടര്‍ന്ന്‌ പിടിക്കുകയായിരുന്നു. ബസ്സ്റ്റാന്‍ഡ്‌ കോംപ്ലക്സില്‍ മദ്യപരും സാമൂഹ്യവിരുദ്ധരും വ്യാപാരികള്‍ക്കും കോംപ്ലക്സില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കും കഴിഞ്ഞ കുറച്ചു കാലങ്ങളായി ശല്യമായി മാറുന്നത്‌ സംബന്ധിച്ച്‌ പോലീസിൽ പരാതിയുണ്ടായിരുന്നു. വ്യാപാരികലാണ് ഇത്‌ സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രാദേശിക ദിനപത്രമായ രാഷ്ട്രദീപികയിൽ ഇതിനെ കുറിച്ച് വാർത്തയും റിപ്പോർട്ട് ചെയ്തിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് ഓടിച്ചിട്ടാണ് പിടികൂടിയത്.

error: Content is protected !!