ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നാളെ (04/05/2019); നിരവധി ഒഴിവുകള്‍.

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഇന്ന് (മെയ് നാല്) ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും അവസരം ലഭിക്കുന്നതാണ്. അഞ്ചോളം കമ്പനികള്‍ പങ്കെടുക്കും.  ഫോണ്‍. 0497 2700831
    ഒഴിവുകള്‍- ടെക്‌നിക്കല്‍ സപ്പോര്‍ട്ട് (ബിഎസ്സി, ബിസിഎ, എംസിഎ, എംഎസ്സി, ബിഇ, ബികോം + കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍), സ്റ്റാഫ് നേഴ്‌സ് (ബിഎസ്സി നഴ്‌സിംഗും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും (സ്ത്രീകള്‍)) മാര്‍ക്കറ്റിംഗ് ഫിനാന്‍സ് മാനേജര്‍ (ബിരുദം), ഏജന്‍സി മാനേജര്‍ (ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും) ഏജന്‍സി മാനേജര്‍ ട്രെയിനി (പ്ലസ്ടു), ട്രെയിനി (എസ്എസ്എല്‍സി), ജാവ ഡെവലപ്പര്‍ ട്രെയിനി (ബിരുദം), ജാവ ഡെവലപ്പര്‍ ജൂനിയര്‍ (ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും), ജാവ ഡെവലപ്പര്‍ സീനിയര്‍ (ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും) യുഐ/യുഎക്‌സ് ഡിസൈനര്‍ (ഡിപ്ലോമ), ജാവ പ്രൊജക്ട് മാനേജര്‍ (എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം), പൈത്തോണ്‍ ഇന്റേണ്‍, പൈത്തോണ്‍ ഡെവലപ്പര്‍ ജൂനിയര്‍ (മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം), പൈത്തോണ്‍ ഡെവലപ്പര്‍ സീനിയര്‍ (ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം).
error: Content is protected !!