ബക്കളത്ത് എട്ടുവയസ്സുകാരിയെ അയല്‍വാസി ക്രൂരമായി മര്‍ദ്ധിച്ചു; കുട്ടിയുടെ നട്ടെല്ലിന് പരിക്ക്.

ബക്കളം കടമ്പേരിയില്‍ അയല്‍വാസിയുടെ ക്രൂര മര്‍ദ്ധനത്തില്‍ എട്ടു വയസ്സുകാരിക്ക് സാരമായ പരിക്ക്. ബക്കളം കടമ്പേരിയിലെ കല്ലേന്‍ ഹൗസില്‍ ഉഷയുടെ മകള്‍ അമയയെയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറ്റിക്കോല്‍ സൗത്ത് എല്‍ പി സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ത്ഥിനിയാണ് അമയ. മര്‍ദ്ധനത്തില്‍ കുട്ടിയുടെ നട്ടെല്ലിന് സാരമായ പരിക്ക് പറ്റി.

ഇന്നലെയാണ് സംഭവം. അയല്‍വാസിയായ ഷാജിത്താണ് കുട്ടിയുടെ നട്ടെല്ലിനും പുറത്തും മര്‍ദ്ദിച്ചത്. കുട്ടികള്‍ ഒന്നിച്ച് കളിക്കവെ ഷാജിത്തിന്റെ വീടിന്റെ ചുമരില്‍ ചെളി പുരണ്ടുവെന്നും അമയയാണ് തേച്ചതെന്നും ആരോപിച്ചാണത്രെ മര്‍ദ്ദനം. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ഓടിപ്പോയതിനാല്‍ അരിശം മുഴുവന്‍ മകളുടെ ദേഹത്ത് തല്ലിത്തീര്‍ക്കുകയായിരുന്നുവെന്ന് അമ്മ ഉഷപറഞ്ഞു.

error: Content is protected !!