ഭിന്നശേഷിക്കാർക്ക് വേണ്ടി മുഴപ്പിലങ്ങാട് ബീച്ച് കളിത്തൊട്ടിലാകും; സൗഹൃദ കൈറ്റ് ഫെസ്റ്റിവല്‍ നാളെയും മറ്റന്നാളും

ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ടുവരിക എന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന ബാരിയര്‍ഫ്രീ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍ നാളെയും മറ്റന്നാളും (മെയ് നാല്, അഞ്ച്) മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ നടക്കും. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ബാരിയര്‍ഫ്രീ ഇന്റര്‍നാഷണല്‍ കൈറ്റ് ടൂറിന്റെ ഭാഗമായാണ് പരിപാടി. കെടിഡിസി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വണ്‍ ഇന്ത്യ കൈറ്റ് ടീം എന്നിവരുടെ സഹകരണത്തോടുകൂടിയാണ് കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
പൊതുവിനോദസഞ്ചാര മേഖലകളും സ്ഥലങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. മുഴപ്പിലങ്ങാട് ബീച്ചില്‍ സംഘടിപ്പിക്കുന്ന കൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക്. പട്ടം പറത്തുന്നതിനുളള അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനായി കൈറ്റ് ഫെസ്റ്റിവലിന്റെ വേദി ഭിന്നശേഷി സൗഹൃദമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.

 

error: Content is protected !!