ഉത്തര്‍പ്രദേശിലുണ്ടായ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി

ബാരബങ്കി: ഉത്തര്‍പ്രദേശിലുണ്ടായ മദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. നാല്‍പ്പതോളം പേര്‍ ചികിത്സയിലാണ്. യു.പിയിലെ ബാരബങ്കി ജില്ലയിലാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ യു.പി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മദ്യദുരന്തത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടായെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരില്‍ ഒരു കുടുംബത്തിലെ തന്നെ നാല് പേരും ഉള്‍പ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് പത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെയും രണ്ട് പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. രാംനഗറിലെ ഒരു ഷോപ്പില്‍ നിന്ന് മദ്യം കഴിച്ചവരാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 48 മണിക്കൂറിനകം അന്വേഷണ റിപ്പോര്‍ട്ട് കൈമാറാനും യോഗി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

error: Content is protected !!