കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാം

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് വ​ക്താ​ക്ക​ൾ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ ഒ​രു മാ​സ​ത്തേ​ക്ക് പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ൾ​ക്ക് ഇ​ള​വ്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തീ​രു​മാ​നം.

ഒ​രു മാ​സ​ത്തേ​ക്ക് കോ​ണ്‍​ഗ്ര​സ് വ​ക്താ​ക്ക​ളെ ചാ​ന​ൽ ച​ർ​ച്ച​ക​ളി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. ച​ർ​ച്ച​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്ന് ചാ​ന​ൽ പ്ര​തി​നി​ധി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

error: Content is protected !!