കണ്ണൂരിൽ ബസിടിച്ചു യുവതി റോട്ടിലേക്ക് വീണു; കണ്ടു നിന്ന ചെറുപ്പക്കാർ ഡ്രൈവറെ മാരകമായി മർദിച്ചു. ബസ് ഡ്രൈവറുടെ പരാതിയിൽ കേസ്.

സ്വകാര്യ ബസ്‌ സ്കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന്‌ ബസ്ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ സ്വകാര്യ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ അഞ്ച്‌ ജീവനകാര്‍ക്കെതിരേ ടൗണ്‍ പോലീസ്‌ കേസെടുത്തു.
ചെറുവത്തലമൊട്ട ചട്ടുകപ്പാറയിലെ ടി.ടി. ഹൌസിലെ മിഥുന്‍ (25) ന്റെ പരാതിയാലാണ്‌
പോലീസ്‌ കേസെടുത്തത്. കണ്ണൂരിലെ ഒരു ഫര്‍ണിച്ചര്‍ കടയിലെ അഞ്ച്‌ ജീവനക്കാര്‍ക്കെതിരേയാണ്‌ കേസെടുത്തത്‌. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക്‌ 1.45- ഓടെയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്ന്‌ പുതിയതെരുവിലേക്ക്‌ പോകുന്ന യുവതിയുടെ ആക്‌ടീവ സ്‌കൂട്ടറില്‍ മയ്യില്‍ നിന്നു കണ്ണൂരിലേക്കു വരികയായിരുന്ന ഓണിക്സ്‌ ബസ്‌ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ യുവതി റോഡിലേക്കു തെറിച്ചു വീണു. ഇതുകണ്ട്‌ പ്രകോപിതരായ കടയിലെ ജീവനക്കാര്‍ ഡ്രൈവറെ കൈയേറ്റം ചെയ്യുകയായിരുന്നു.

error: Content is protected !!