മകന്റെ അമിതമായ മദ്യപാനം; തലശ്ശേരിയിൽ അമ്മ മകന്റെ മുന്നിൽ തീ കൊളുത്തി മരിച്ചു.

തലശ്ശേരി∙ വീട്ടമ്മ മകന്റെ കൺമുൻപിൽ‌ വീടിനകത്ത് പൊള്ളലേറ്റു മരിച്ചു. പെരുന്താറ്റിൽ പഴയ വില്ലേജ് ഓഫിസ് പരിസരത്ത് കുനിയിൽ വീട്ടിൽ കെ പ്രമീള (61) ആണ് മരിച്ചത്. മകന്റെ അമിതമദ്യപാനത്തിലുള്ള മനോവിഷമം കാരണം മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് കേസ്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ഗ്രിൽസ് പുറത്തു നിന്നു പൂട്ടിയ വീടിന്റെ വർക്ക് ഏരിയയിൽ തീ ഉയരുന്നത് അതുവഴി നടന്നു പോവുന്നവരാണ് കണ്ടത്. ഗ്രിൽസ് പൊളിച്ചു അകത്തെത്തുമ്പോഴേക്കും പ്രമീള മരിച്ചിരുന്നു. മകൻ വീടിനകത്തുണ്ടായിരുന്നു. ബിഎസ്എഫ് റിട്ട. ഡപ്യൂട്ടി കമൻഡാന്റ് കെ.വി. രവീന്ദ്രൻ ആണു ഭർത്താവ്. മകൻ: രാജേഷ്. മരുമകൾ: ദിൽന. സഹോദരങ്ങൾ: കെ. പ്രകാശൻ, പ്രസീത, പ്രസാദ്, പരേതനായ പ്രമോദ്. ധർമടം പൊലീസ് കേസ് എടുത്തു. എസ്ഐ: വി.കെ. പ്രകാശിന്റെ നേതൃത്വത്തിൽ പൊലീസ് വീട്ടിലെത്തി പരിശോധിച്ചു.

error: Content is protected !!