തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഭസ്മം ഉപയോഗിച്ചവർക്ക് അസ്വാസ്ഥ്യം; നടപടികളുമായി ക്ഷേത്രം അധികൃതർ

 

തളിപ്പറമ്പ്∙ രാജരാജേശ്വര ക്ഷേത്രത്തിൽ കഴിഞ്ഞ് ദിവസം നൽകിയ ഭസ്മം ഉപയോഗിച്ചവർക്ക് പൊള്ളലും അസ്വാസ്ഥ്യവും.  സംഭവത്തിൽ ക്ഷേത്രം അധികൃതർ നടപടികൾ സ്വീകരിച്ചു തുടങ്ങി. ക്ഷേത്രവുമായി ബന്ധപ്പെട്ട ഭസ്മം തയ്യാറാക്കാനുള്ള ചുമതല 3 പേർക്കാണ് ഊഴമായി നൽകുന്നത്. ഇനി മുതൽ ഭസ്മം തയാറാക്കിയാൽ സ്വയം പരീക്ഷിച്ച് മാത്രമേ ക്ഷേത്രത്തിലേക്ക് നൽകാൻ പാടുള്ളൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്. അലർജി ഉണ്ടാക്കുന്ന തരത്തിലുള്ള വിറകുകൾ ക്ഷേത്രത്തിലേക്ക് നൽകുന്ന വിറകുകളിൽ ഉണ്ടാകാൻ പാടില്ലെന്നു കരാർ എടുത്തയാൾക്കും നിർദേശം നൽകിയിട്ടുണ്ട്.

വളരെ ഗൗരവപൂർവമാണ് സംഭവമെന്നും നടപടികൾ സ്വീകരിക്കുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി പറഞ്ഞു. കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിൽ നിന്ന് ചാണക വരളി ഉപയോഗിച്ച് നിർമ്മിക്കുന്ന ശുദ്ധഭസ്മം എത്തിക്കാൻ ശ്രമിക്കുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.

error: Content is protected !!