അഴീക്കോട് സി പി എം അനുഭാവിയുടെ ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ചു.

വളപട്ടണം: വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ അഴീക്കോട് ഉപ്പായിച്ചാലിലെ സി.പി.എം അനുഭാവിയായ പറയങ്കാട്ട് പ്രശാന്തന്റെ KL 13 AD 9765 നമ്പർ ബജാജ് ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് ഓട്ടോറിക്ഷ കത്തുന്നത് കണ്ടത്. വിവരമറിഞ്ഞ് വളപട്ടണം പോലീസ് സ്ഥലത്ത് എത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.

error: Content is protected !!