മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജ്കുമാര്‍ ചൗഹാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യഡല്‍ഹി: ഡല്‍ഹിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാജ്കുമാര്‍ ചൗഹാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയുടെ ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയുടെ സാന്നിധ്യത്തിലാണ് ചൗഹാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിതിന്റെ മാനസികനില ശരിയല്ലെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ചൗഹാന്‍ ആരോപിച്ചു. അവര്‍ എല്ലാം മറക്കുകയാണെന്നും ചൗഹാന്‍ പറഞ്ഞു. ഡല്‍ഹിയിലെ മുന്‍ മന്ത്രിയും നാല് തവണ കോണ്‍ഗ്രസ് എം.എല്‍.എയുമായിരുന്നു രാജ്കുമാര്‍ ചൗഹാന്‍.

error: Content is protected !!