പാക്കിസ്ഥാനില്‍ ഭീകരാക്രമണം; ഏറ്റുമുട്ടല്‍ തുടരുന്നു.

ബലൂചിസ്ഥാന്‍: പാകിസ്ഥാനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഹോട്ടലിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഹോട്ടലിലേക്കാണ് ഭീകരര്‍ ആയുധങ്ങളുമായി ഇരച്ചു കയറിയതെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലിനുള്ളില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് സൂചന.
ബലൂചിസ്ഥാനിലെ ഗ്വാധര്‍ മേഖലയിലുള്ള പേള്‍ കോണ്ടിനെന്റല്‍ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ഹോട്ടലിലെ ഒന്നാം നിലയിലാണ് ഭീകരര്‍ ഉള്ളതെന്നാണ് ലഭ്യമായ വിവരം. സുരക്ഷാസേന ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്. താമസക്കാരില്‍ ഭൂരിഭാഗം പേരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

error: Content is protected !!