മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ ഫോനി ചുഴലിക്കാറ്റ്; ജാഗ്രതയോടെ ഒഡീഷ തീരം.

 

ഫോനി ചുഴലിക്കാറ്റ് രാവിലെ എട്ടു മണിക്കും പത്തു മണിക്കും ഇടക്ക് ഒഡീഷ തീരത്തേക്ക് കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയുളള കാറ്റ് ഉണ്ടാകും. ഒഡീഷ ,ആന്ധ്ര തീരത്ത് കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാണ്. ഒഡീഷയിലെ 13 തീരദേശ ജില്ലകളിൽ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിച്ചു.
ശീയ ദുരന്തനിവാരണ സേന, നാവിക സേനയുടെ കിഴക്കൻ കമാൻഡ് എന്നിവർ രക്ഷാപ്രവർത്തനത്തിന് തയ്യാറാണ്. കര, വ്യോമസേനകളും സജ്ജമാണ്. കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ദേശീയ ക്രൈസിസ് മാനേജ്മെന്റ് സമിതി സ്ഥിതി വിലയിരുത്തി വരികയാണ്.

error: Content is protected !!