ഫോനി: ഏഴ് ട്രെയിനുകള്‍ ഇന്ന് പൂര്‍ണ്ണമായും റദ്ദാക്കി

 

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് അതി തീവ്രമാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കിഴക്കന്‍ തീര റെയില്‍വേ ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. ഇന്ന് പുറപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍ – ഹൗറ കോറമണ്ഡല്‍ എക്‌സ്പസ് (12842), ഹൗറ – യശ്വന്ത്പൂര്‍ എക്‌സ്പ്രസ്(12245), ഖരഘ്പൂര്‍ – വില്ലുപുരം എക്‌സ്പ്രസ് (22603), ഹൗറ ചെന്നൈ സെന്‍ട്രല്‍ കോറമണ്ഡല്‍ എക്‌സ്പ്രസ് (12841), ഹൗറ – മൈസൂര്‍ എക്‌സ്പ്രസ് (22817), സാന്ദ്രഗച്ചി – ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22807), ഭുവനേശ്വര്‍ – രാമേശ്വരം എക്‌സ്പ്രസ്(18496) എന്നീ ട്രെയിനുകള്‍ പൂണ്ണമായും റദ്ദാക്കി.

 

error: Content is protected !!