ശ്രീലങ്കന്‍ ഭീകരാക്രമണം: തലശ്ശേരിയില്‍ മിന്നല്‍ റെയ്ഡ്.

 

തലശ്ശേരി: ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ തലശ്ശേരി മേഖലയില്‍ സായുധസേന മിന്നല്‍ റയ്ഡ് നടത്തി. റെയില്‍വേ സ്റ്റേഷന്‍, ബസ്‌സ്റ്റാന്റ്് എന്നിവിടങ്ങളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ഐഎസ് ബന്ധമുണ്ടെന്ന സംശയത്തില്‍ അറബി ഹംസ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായ പ്രദേശമെന്ന നിലയ്ക്കാണ് തലശേരി മേഖലയില്‍ സായുധ സേന റെയ്ഡ് നടത്തിയത്. പ്രിന്‍സിപ്പല്‍ എസ് ഐ പി.എസ്. ഹരീഷിന്റെ നതൃത്വത്തിലായിരുന്നു പരിശോധന. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഐഎസ് ഭീകരര്‍ കേരളവും ലക്ഷ്യം വച്ചതായുള്ള വിവരം കൂടി കണക്കിലെടു ത്താണ്് മുന്‍കരുതല്‍ നടപടിയായി പരിശോധന ശക്തമാക്കിയത്. പരിശോധനയില്‍ അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

error: Content is protected !!