വന്‍കുടലിന് ക്യാന്‍സര്‍; ചികിത്സയ്ക്ക് ലണ്ടനില്‍ പോകാന്‍ അനുവദിക്കണമെന്ന് റോബര്‍ട്ട് വദ്ര

ന്യൂദല്‍ഹി: വന്‍കുടലിന് ബാധിച്ച ക്യാന്‍സര്‍ ചികിത്സയ്ക്കാനായി ലണ്ടനില്‍ പോകാന്‍ അനുവദിക്കണമെന്ന് കോടതിയോട് റോബര്‍ട്ട് വദ്ര. വിദേശത്തേക്ക് പോകാന്‍ അനുവാദം നല്‍കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റിനോടും വദ്ര നേരത്തെ അപേക്ഷിച്ചിരുന്നു. ഇത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വദ്ര കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.മെച്ചപ്പെട്ട രോഗനിര്‍ണയത്തിനും തുടര്‍ച്ചികത്സയ്ക്കുമായി ലണ്ടനില്‍ പോകാന്‍ തന്റെ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന് വദ്ര കോടതിയോടാവശ്യപ്പെട്ടതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു.. എന്നാല്‍ വദ്രയുടെ യാത്രാനുമതിയുമായി ബന്ധപ്പെട്ട വിധി ജൂണ്‍ 3ലേക്ക് ദല്‍ഹി കോടതി മാറ്റി വെച്ചു. ദല്‍ഹിയിലെ ഗംഗ്രാം ഹോസ്പിറ്റലില്‍ നിന്നുള്ള സാക്ഷ്യപത്രമാണ് വദ്ര കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

error: Content is protected !!