നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയയും രാഹുലും പങ്കെടുക്കും; പിണറായിയും മമതയും പങ്കെടുക്കില്ല.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കും. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഇവരോടൊപ്പമുണ്ടാകും. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ വന്‍ ആഘോഷങ്ങളോടെ നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുക്കില്ല.
രാഷ്ട്രീയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കളെ പ്രധാനമന്ത്രിയുടെ സത്യപ്രതിജഞ് ചടങ്ങില്‍ പങ്കെടുപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് മമതയുടെ പിന്മാറ്റം. ഇതോടെ താന്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മമത കത്ത് എഴുതി. രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ ഈ അവസരം ഉപയോഗിച്ച് ചടങ്ങിന്റെ വില കുറയ്ക്കരുതെന്ന് മമത കത്തില്‍ പറയുന്നു. നേരത്തെ ഭരണഘടനാപരമായ ക്ഷണം സ്വീകരിച്ച് സത്യപ്രതിജഞാ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു തീരുമാനം. പിന്നാലെ ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ പ്രതിഷേധിച്ച് മമത ചടങ്ങില്‍ നിന്നും പിന്മാറുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് വന്‍ ആഘോഷത്തോടെയാണ് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞാ ചടങ്ങിന് പാകിസ്ഥാന്‍ ഒഴികെയുള്ള അയല്‍ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. 2014ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിംസ്‌റ്റെക് കൂട്ടായ്മയിലെ രാഷ്ര്ടത്തലവന്‍മാര്‍ക്ക് ക്ഷണമുണ്ട്. ബംാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്!ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ തലവന്‍മാരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
മന്ത്രിമാരെക്കുറിച്ചുള്ള തീരുമാനം ഇന്ന് രാത്രിയോടെ ഉണ്ടാകും. ഇന്നലെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചകള്‍ ഇന്നും തുടരും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പടെ ഉദ്യോഗസ്ഥരുടെ തീരുമാനവും ഇന്നുണ്ടാകും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ ആറായിരത്തിലധികം പേരെത്തും.

error: Content is protected !!