ചാലാട് എസ്ഡിപിഐ-സിപിഎം സംഘര്‍ഷം: ജാഗ്രതയോടെ പോലീസ്.

കണ്ണൂര്‍: ഇന്നലെ രാത്രി എസ് ഡി പി ഐ സി-സി പി എം സംഘർഷം നടന്ന ചാലാടും പരിസരപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി പോലീസ്. സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ജാഗ്രത. ഇന്നലെ നടന്ന സംഘർഷത്തിൽ ആറു പേർക്ക് പരിക്കേറ്റിരുന്നു.

എസ്ഡിപിഐ പ്രവര്‍ത്തകരായ ആസിഫ് (21), അര്‍ഷാദ് (19), മുസാഫ് (20) എന്നിവര്‍ക്കും, സിപിഎം പ്രവര്‍ത്തകരായ ഡിവൈഎഫ്ഐ ചാലാട് യൂണിറ്റ് സെക്രട്ടറി ഫായിസ് (22), റിസാന്‍(19), ശരത് (25) എന്നിവരെയുമാണ് പരിക്കുകളോടെ ഇന്നലെ രാത്രി ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. എസ് ഡി പി ഐ പ്രവര്‍ത്തകരെ കൊയിലി ഹോസ്പിറ്റലിലും സി പി എം പ്രവര്‍ത്തകരെ എ കെ ജി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

പള്ളിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ തങ്ങളെ അക്രമിക്കുകയായിരുന്നു എന്നാണ് എസ് ഡി പി ഐ പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ പ്രകോപനം കൂടാതെ തങ്ങളെയാണ് എസ് ഡി പി ഐ പ്രവർത്തകർ ആക്രമിച്ചതെന്ന് സി പി എം പ്രവർത്തകർ പറയുന്നു. സംഭവത്തില്‍ എസ്ഡിപിഐ-സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പില്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പും ഇവിടെ  സംഘർഷം ഉണ്ടായിരുന്നു. അന്ന് രണ്ട് ഗ്യാങ്ങുകൾ തമ്മിലായിരുന്നു സംഘർഷം നടന്നത്. അന്നത്തെ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റിരുന്നു.

error: Content is protected !!