കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ വൻ തീപ്പിടിത്തം.

കൊച്ചി: എറണാകുളം കൊച്ചിയിലെ ബ്രോഡ്‌വേ മാര്‍ക്കറ്റിലെ തുണിക്കടയില്‍ തീപ്പിടിത്തം. കൊച്ചി നഗരമധ്യത്തിലുള്ള ഏറ്റവും പഴക്കം ചെന്ന വ്യാപാര കെട്ടിടങ്ങളിലൊന്നിലാണ് തീപ്പിടിച്ചത്. മൂന്ന് നിലകളിലായുള്ള ഭദ്ര ടെക്സ്റ്റയില്‍ എന്ന കടക്കാണ് തീപ്പിടിച്ചത്. മൊത്ത വ്യാപാര തുണിക്കടയാണിത്. സമീപത്തായി നിരവധി മൊത്ത വസ്ത്ര വ്യാപാര കേന്ദ്രങ്ങളുണ്ട്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് തീപ്പിടിച്ചത്. മൊത്തവിതരണ കേന്ദ്രമായതിനാല്‍ നിരവധി വ്യാപാരികള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. പ്രദേശത്ത് നിന്ന് ആളുകളെ പോലീസെത്തി ഒഴിപ്പിക്കുകയാണ്. ഇടുങ്ങി വഴികളിലുള്ള സ്ഥലായതിനാല്‍ അഗ്നിശമന വിഭാഗത്തിന് ശരിയായ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്. എന്നാല്‍ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

പ്രദേശത്തേക്ക് കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത് തടയുന്നതിനായി ഇതുവഴിയുള്ള ഗതാഗതം പോലീസ് നിയന്ത്രിച്ചിരിക്കുകയാണ്. സ്‌കൂള്‍, പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് വന്‍തോതില്‍ സാധനങ്ങള്‍ കടയില്‍ തീപ്പിടിച്ച കടയില്‍ ശേഖരിച്ചിരുന്നു. ഇവ പൂര്‍ണമായും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.

സമീപത്തെമറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് നടക്കു്‌നനത്. നഗരത്തിലെ പല ഭാഗത്തും നിരവധി അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.

error: Content is protected !!