ജാതിയധിക്ഷേപം; മുംബൈയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു.

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകരുടെ ജാതിയധിക്ഷേപത്തെ തുടര്‍ന്ന് മുംബൈയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. 26കാരിയായ പായല്‍ സല്‍മാന്‍ തദ്വിയാണ് ആത്മഹത്യ ചെയ്തത്. സെന്‍ട്രല്‍ മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയായ ബി.ഐ.എല്‍ നായര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന പായല്‍ ഗൈനക്കോളജി വിദ്യാര്‍ഥിയായിരുന്നു.
മുതിര്‍ന്ന സഹപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുള്ള പെരുമാറ്റം മൂലം കുറച്ചു നാളായി പായല്‍ വിഷാദ രോഗത്തിനടിമയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സഹപ്രവര്‍ത്തകരായ ഹേമ അഹൂജ, ഭക്തി മഹറെ, അങ്കിത കാണ്ഡെവാള്‍ എന്നിവര്‍ എപ്പോഴും പായലിനെ ജാതിയുടെ പേരില്‍ പരിഹസിച്ചിരുന്നു. വിദ്യാര്‍ഥികളുടെ വാട്‌സ് ആപ് ഗ്രൂപ്പിലും മറ്റും പായലിനെ അവഹേളിക്കുന്ന രൂപത്തിലുള്ള സന്ദേശങ്ങളയക്കുന്നതും പതിവായിരുന്നു.
മൂന്നുപേര്‍ക്കെതിരെയും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

error: Content is protected !!