പഴയങ്ങാടിയില്‍ കാല്‍ നട യാത്രക്കാരനേയും കാറിലും ഇടിച്ച് വീണ് ബൈക്ക് യാത്രികന്‌ പരിക്ക്.

പഴയങ്ങാടി: വഴിയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. മാട്ടൂൽ നോർത്ത് കാവിലെപറമ്പിലെ ആലണ്ടി ശ്യാംകുമാർ (23)നാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 10:30 ഓടെ സുഹൃത്തിനെ പഴയങ്ങാടിയിൽ ഇറക്കി തിരിച്ച് പോകുമ്പോൾ പഴയ ബസ് സ്റ്റാന്റിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഇയാൾ ഓടിച്ചിരുന്ന പൾസർ ബൈക്ക് വഴിയാത്രക്കാരനെ തട്ടി നിയന്ത്രണം വിട്ട് മാരുതി ആൾട്ടോ കാറിൽ ഇടിക്കുകയായിരുന്നു. ശ്യാംകുമാറിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

error: Content is protected !!