ഗോഡ്​സേ രാജ്യ​സ്​നേഹിയെന്ന് പ്രജ്ഞസിങ്; ​മാപ്പു പറയണമെന്ന്​ ബി.ജെ.പി.

ന്യൂഡൽഹി: ​ഗാന്ധി ഘാതകനായ നാഥുറാം വിനായക്​ ഗോഡ്​സേ ദേശ സ്​നേഹിയാണെന്ന് ബി.ജെ.പിയുടെ ഭോപ്പാൽ സ്ഥാനാർഥി പ്രജ്ഞസിങ് ഠാക്കൂർ. പ്രജ്ഞസിങിന്റെ പ്രസ്​താവനയെ അപലപിച്ച്​ ബി ജെ പി പാർട്ടി നേതൃത്വം രംഗത്തെത്തി. പ്രസ്​താവന പിൻവലിച്ച്​ പ്രജ്ഞസിങ്​ മാപ്പ്​ പറയണമെന്ന് പാർട്ടി വക്​താവ്​ ജി.വി.എൽ നരസിംഹറാവു​ ആവശ്യപ്പെട്ടു. ബി.ജെ.പി പ്രജ്ഞയുടെ പ്രസ്​താവനയെ അംഗീകരിക്കുന്നില്ല. പ്രസ്​താവനയെ ശക്​തമായി അപലപിക്കുന്നു. ഇക്കാര്യത്തിൽ അവരോട്​ കൂടുതൽ വിശദീകരണം തേടും. പ്രസ്​താവന പിൻവലിച്ച്​ മാപ്പ്​ പറയാൻ പ്രജ്ഞ തയാറാവണമെന്നും ജി.വി.എൽ റാവു ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക്​ ഗോഡ്​സെ മുമ്പും ഇപ്പോഴും എപ്പോഴും ദേശ ഭക്തനാണെന്നായിരുന്നു​ പ്രജ്ഞ സിങ്​ ഠാക്കൂറിൻെറ പ്രസ്​താവന. ഗോഡ്​സേ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദിയാണെന്ന കമൽഹാസൻെറ പ്രസ്​താവനയോടായിരുന്നു അവരുടെ പ്രതികരണം.

error: Content is protected !!