കാസർകോട് പൊയ്നാച്ചിയില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

പൊയ്നാച്ചി: കാസർകോട് പൊയ്നാച്ചിയില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഏഴ് പേർക്ക് പരിക്ക്. പള്ളഞ്ചി സ്വദേശി കുഞ്ഞബു നായരുടെ ഭാര്യ ശാരദ (68), മകൻ സുധീർ (42) എന്നിവരാണ് മരിച്ചത്. ഗുരുത തരമായി പരിക്കേറ്റ സുധീറിന്റെ മകൻ നിരഞ്ജൻ , സുരേഷ്, എന്നിവരെ മംഗലാപുരത്തെ ആശുപത്രിയിലും ഡ്രൈവർ രഞ്ചിത്ത്, ചന്ദ്രിക, ശിവരാജ്, വിസ്മയ, സുനിത എന്നിവരെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു .

വൈകുന്നേരം 7.30 യോടെ ചട്ടഞ്ചാലിനടുത്ത കരിച്ചേരിയിലാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പില്‍ നിന്നും ആളുകളെ പുറത്തെടുത്തത്.  ജീപ്പിലുണ്ടായിരുന്നവരെ ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേര്‍ മരിച്ചിരുന്നു.  വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത് .

error: Content is protected !!