പ്രകൃതിയുടെ വശ്യ സൗന്ദര്യം ദൃശ്യാവതരണം നടത്തി ഏലേലോ മ്യൂസിക് ആല്‍ബം; ടീസര്‍ കാണാം…

ഉത്തരകേരളത്തിലെ പ്രശസ്ത മ്യുസിക്ക് ബാന്‍ഡായ സി മേജര്‍ 7 ഒരുക്കുന്ന ഏലേലോ എന്ന മ്യൂസിക്ക് ആല്‍ബത്തിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചും, പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റിയുമാണ് ഏലേലോ പ്രേക്ഷകരോട് പങ്ക് വെക്കുന്നത്. കുട്ടികളുടെ കണ്ണിലൂടെ പ്രകൃതിയുടെ വശ്യസൗന്ദര്യം വരച്ചു് കാട്ടുകയാണ് ഏലേലോയുടെ ദൃശ്യങ്ങള്‍. ഒരു പക്ഷേ തിരക്കേറിയ ജീവിതത്തില്‍ നാം കാണാന്‍ മറന്ന് പോകുന്ന കാഴ്ചകളുടെ നിഷ്‌കളങ്കമായ ഒരോര്‍മെപെടുത്തല്‍ കൂടിയാണ് ഏലേലോയുടെ ടീസര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.

ദുബായ് ടൂറിസം വകുപ്പ് പുറത്തിറക്കിയ പരസ്യത്തില്‍ ബോളിവുഡ് ഇതിഹാസം ഷാരുഖ് ഖാനോടൊപ്പമുള്ളതടക്കം നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യചിത്രത്തില്‍ തിളങ്ങിയിട്ടുള്ള അംകൃത രഷ്മീതാണ് ഏലേലോയില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. തേജസ് കെ ദാസ് , രോഹിത് രാമകൃഷ്ണന്‍ എന്നിവരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സംഗീത ആല്‍ബത്തിന്റെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ശ്യാംറോയ് ആണ്. ജൂണ്‍ മാസത്തില്‍ തന്നെ ഏലേലോ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സി മേജര്‍ 7 ബാന്‍ഡിലെ കലാകാരന്‍മാര്‍.

error: Content is protected !!