ശ്രീലങ്കയിൽ മുസ്ലിം പള്ളികൾക്ക് നേരെ ആക്രമണം; കർഫ്യൂ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയിലെ ചിലാവ് നഗരത്തില്‍ മുസ്ലിം പള്ളികൾക്കുനേരെയും മുസ്ലിങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കുനേരെയും ആക്രമണമുണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ വരെ കർഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് മുസ്ലിം പള്ളികള്‍ക്ക് നേരെയും മുസ്ലിങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായത്. യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ നടന്നതെന്ന് പൊലീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിട്ട അബ്ദുല്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായും പരാതിയുണ്ട്. അതിനിടെ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മതപണ്ഡിതനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

error: Content is protected !!