തലസ്ഥാനത്ത് സ്വർണ്ണ വേട്ട; 8 കോടിയുടെ 25 കിലോ സ്വർണം പിടിച്ചു.

തിരുവനന്തപുരം∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. എട്ടുകോടി രൂപ വില വരുന്ന 25 കിലോ സ്വർണമാണു ഡിആർഐ പിടികൂടിയത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വർണവേട്ടയാണിത്.

തിരുവനന്തപുരം തിരുമല സ്വദേശി സുനിലും സഹായിയായ മറ്റൊരാളുമാണു സംഭവത്തിൽ പിടിയിലായത്. കൂടുതൽ ചോദ്യം ചെയ്യലുകൾ ആവശ്യമായതിനാൽ പിടിയിലായ രണ്ടാമത്തെ ആളിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രാവിലെ ഒമാനിൽനിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലാണ് സുനിൽ എത്തിയത്. സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു.
25 കിലോ സ്വർണം ബിസ്കറ്റ് രൂപത്തിലാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. രണ്ടാഴ്ച മുൻപ് വിമാനത്താവളത്തിൽനിന്ന് 8 കിലോയ്ക്കടുത്തു സ്വർണം പിടികൂടിയിരുന്നു

error: Content is protected !!