ചെറുവത്തൂര്‍ മട്ടലായില്‍ വാഹനാപകടത്തില്‍ തളിപ്പറമ്പ് സ്വദേശി മരണപ്പെട്ടു.

തളിപ്പറമ്പ: ദേശിയ പാതയിൽ ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിന് മുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ തളിപ്പറമ്പ് സ്വദേശി മരണപ്പെട്ടു. ഭാര്യക്കും ഭാര്യ സഹോദരിക്കും പരിക്ക്. തളിപ്പറമ്പ് മാർക്കറ്റിലെ മത്സ്യതൊഴിലാളി ഏഴാംമൈലിെലെ പി.ടി.പി താജുദ്ദിൻ (40) ആണ് മരിച്ചത്. താജുദ്ദിന്റെ ഭാര്യയുടെ കാഞ്ഞങ്ങാട് മീനാപ്പീസിലെ വീട്ടിലെ ഇഫ്താർ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഇന്നലെയായിരുന്നു അപകടം.

താജുദ്ദീൻ ഓടിച്ച നാനോ കാറിൽ മത്സ്യം കയറ്റി പോകുകയായിരുന്ന മീൻ ലോറിയിടിക്കുകയായിരുന്നു ഈ ലോറി സമീപത്തുണ്ടായിരുന്ന ഇന്നോവയിൽ ഇടിച്ച് മറിയുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ താജുദ്ദിനെയും പരിക്കേറ്റവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും താജുദ്ദിൻ മരണപ്പെട്ടിരുന്നു ഭാര്യ നജ്മ, നജ്മയുടെ സഹോദരി ബീഫാത്തിമ എന്നിവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരേതനായ അബൂബക്കർ -ഫാത്തിമ ദമ്പതികളുടെ മകനാണ് മക്കൾ ആദിൽ ,നിദാഫാത്തിമ. ഖബറടക്കം ഇന്ന്‌(വ്യാഴാഴ്ച)ഉച്ചയ്ക്ക് 1 മണിക്ക് തളിപ്പറമ്പ് വലിയ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

error: Content is protected !!