ഹിമാലയത്തില്‍ കണ്ടത് കരടിയുടെ കാല്‍പാദമെന്ന് നേപ്പാള്‍ പട്ടാളം.

ന്യൂഡല്‍ഹി: ഹിമ മനുഷ്യന്‍ യതിയുടെ കാല്‍പ്പാട് കണ്ടെന്ന ഇന്ത്യന്‍ കരസേനയുടെ അവകാശവാദം തള്ളി നേപ്പാള്‍ പട്ടാളം. അത് ഹിമാലയത്തിലെ കരടികളിലൊനിന്റെ കാല്‍പ്പാട് ആണെന്നാണ് നേപ്പാള്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ വിജ്ഞാന്‍ ദേവ പാണ്ഡെ പറയുന്നത്. മകാലു കൊടുമുടിയിലേക്കുള്ള വഴിയിലെ മകാലുബരുണ്‍ ദേശീയ ഉദ്യാനത്തില്‍ ഇതില്‍ 32 ഇഞ്ച് X 15 ഇഞ്ച് വലിപ്പമുള്ള കാല്‍പ്പാടുകള്‍ കണ്ടതാണ് യെതിയുടേതായി ഇന്ത്യന്‍ സേന നേരത്തെ ട്വീറ്റ് ചെയ്തത്.

error: Content is protected !!