കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടാക്കുമെന്ന് നാലു സര്‍വേകള്‍.

കേരളത്തില്‍ യു.ഡി.എഫ് വന്‍ തരംഗമുണ്ടാക്കുമെന്ന് നാലു സര്‍വേകള്‍. ഭൂരിപക്ഷം സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്നാണ് പ്രവചനം. 20 ല്‍ 15-16 സീറ്റുകള്‍ യു.ഡി.എഫ് നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോള്‍ ഫലം.എല്‍.ഡി.എഫ് മൂന്നു മുതല്‍ അഞ്ചു സീറ്റുകളില്‍ വരെ ഒതുങ്ങും. എന്‍.ഡി.എയ്ക്ക് ഒരു സീറ്റിന് സാധ്യതയുണ്ടെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു.ടൈംസ് നൗ സര്‍വെ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 15 സീറ്റും എല്‍ഡിഎഫിന് 4 സീറ്റും ബിജെപിക്ക് 1സീറ്റുമാണ് ലഭിക്കാനിടയുള്ളത്. നേടാമെന്ന് പ്രവചിക്കുന്നു. യു.ഡി.എഫിന് 7-9 വരെ സീറ്റ് നേടുമെന്ന് സാധ്യത കാണുന്നു. എന്‍.ഡി.എയ്ക്ക് ഒരു സീറ്റ് ലഭിക്കാമെന്നും പ്രവചിക്കുന്നു.ന്യൂസ് നേഷന്‍ എക്‌സിറ്റ് പോള്‍ ഫലം യു.ഡി.എഫിനൊപ്പമാണ്. 11 മുതല്‍ 15 സീറ്റുകള്‍ വരെ യു.ഡി.എഫ് നേടുമെന്നാണ് പ്രവചിക്കുന്നത്. ഇടതുമുന്നണിക്ക് ഏഴ് സീറ്റുകള്‍ വരെ കിട്ടും. ഒരു സീറ്റില്‍ ബി.ജെ.പി ജയിക്കാന്‍ സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

error: Content is protected !!