പഴയങ്ങാടി താവത്ത്‌ പ്ലൈവുഡ്‌ കമ്പനിയില്‍ വന്‍ തീപിടിത്തം.

പഴയങ്ങാടി. താവത്ത്‌ പ്ലൈവുഡ്‌ കമ്പനിയില്‍ വന്‍ തീപിടിത്തം. ബി വി റോഡിലെ മുഹമ്മദ് ആരിഫിന്റെ ഉടമസ്ഥതയിലുള്ള എ കെ ഫ്രെയിം പ്ലൈവുഡ്‌ കമ്പനിയിലാണ്‌ തീപിടിത്തമുണ്ടായത്‌. ഇന്നു രാവിലെ എട്ടരയോടെയാണ് സംഭവം. ബോയിലറിന്റെ ഓയില്‍ പൈപ്പിലുണ്ടായ തീപിടിത്തം മറ്റിടങ്ങളിലും വ്യാപിക്കുകയായിരുന്നു. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ പുറത്തേക്ക്‌ ഓടി രക്ഷപ്പെടുകയായിരുന്നു. തീപിടിത്തത്തില്‍ ഓയില്‍ പൈപ്പ്‌ പൊട്ടി ഓയിലിന്‌ തീപിടിക്കാഞ്ഞതിനാലാണ്‌ വന്‍ ദുരന്തം ഒഴിവായത്‌. പയ്യന്നൂരില്‍ നിന്നെത്തിയ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.വി. പവിത്രന്‍, പി. വിജയന്‍, എം. സിനാജ്‌, പി.വി. ലിഗേഷ്‌ , കെ.യു. ബാലന്‍, എം. തമ്പാന്‍, പി.വി.പദ്മനാഭ൯, പി .വി.രാധാകൃഷ്ണന്‍, ലതീഷ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഒന്നര മണിക്കൂറോളം കഠിന പരിശ്രമം നടത്തിയാണ്‌ തീയണച്ചത്‌.

error: Content is protected !!