കിണർ വൃത്തിയാക്കുന്നതിനിടെ വീണു നട്ടെല്ല് പൊട്ടിയ തൊഴിലാളിയെ രക്ഷപ്പെടുത്തി.

പാനൂർ :കുന്നോത്ത്പറമ്പിൽ പാലക്കണ്ടി സനലിന്റെ വീട്ടിലെ കിണർ ചെളി മാറ്റി ശുചിയാക്കുന്നതിനിടയിലായിലായിരുന്നു അപകടം. കിണർ തൊഴിലാളിയായ പുത്തൂർ പൂവത്താൻ പൊയിലിലെ വിനോദ് കിണറിൽ നിന്നും മുകളിൽ കയറാൻ ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ പാനൂർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് കുതിച്ചെത്തിയ പാനൂർ ഫയർ റെസ്ക്യൂ ടിം നട്ടെല്ലിന് ഗുരുതരമായി പരിക്ക് പറ്റിയ വിനോദിനെ സാധാരണ കിണറിൽ വീണ casualty യെ എടുക്കുന്ന chair knot അല്ലെങ്കിൽ Ring net എന്നിവ ഒഴിവാക്കി stretcher കിണറിലിറക്കി stretcher knot കെട്ടി വളരെ ജാഗ്രതയോടെ , സാഹസികമായി 45 അടിയോളം താഴ്ച്ചയിൽ നിന്നും അപകടത്തിൽ പ്പെട്ട വിനോദിന് മറ്റൊരു പോറലും ഏൽപ്പിക്കാതെ സുരക്ഷിതമായി കിണറിന് പുറത്ത് എത്തിച്ചു. ലീഡിംഗ് ഫയർമാൻ ഒ.കെ. രജീഷ്, ഫയർമാൻമാരായ വിജേഷ് വേലാണ്ടി, .കെ. ആദർശ് എന്നിവരാണ് കിണറിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. ഫയർമാൻമാരായ എം.മധുസൂദനൻ, .എം .വിപിൻ, എസ്.ഷൈജു, എസ്.പി.രാഹുൽ , സരുൺലാൽ, ഫയർമാൻ ഡ്രൈവർമാരായ ടി.പി.പ്രകാശൻ, ടി. രഞ്ജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

error: Content is protected !!