പെഗ്ഗൊന്നിന് വിലയിട്ട് വിദേശ മദ്യ വിൽപന; പ്രതിയെ വളപട്ടണം പോലീസ് പിടികൂടി.

കണ്ണൂര്‍: വിദേശ മദ്യം വിൽപന നടത്തിയ ആൾ പിടിയിൽ. വളപട്ടണം ഇൻസ്‌പെക്ടർ മനോജ്.വി.വി ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വളപട്ടണം എസ്‌ .ഐ വിജയകുമാറും എ എസ് ഐ ഫ്രാൻസിസ്. സി പി ഒ പ്രവീണ്‍ എന്നിവർ നടത്തിയ മിന്നൽ പരിശോധനയിൽ ചാൽ കോളനി ശിശു മന്ദിരത്തിനടുത്ത് വെച്ച് മദ്യം പെഗ് വിലയിൽ വിൽപ്പന നടത്തുന്നതിനിടെ ചാൽ ശിശുമന്ദിരത്തിന് സമീപത്തെ അരയാക്കണ്ടി രാജീവൻ (55)നെയാണ് 4 ലിറ്റർ വിദേശ മദ്യം സഹിതം പിടികൂടിയത്. കുറച്ചു നാളായി ഇയാളെ പോലിസ് രഹസ്യമായി നിരീക്ഷിച്ച് വരികയാ യിരുന്നു..ഇയാൾ ഒരു സമാന്തര ബാർ നടത്തിയിരുന്നതായി പരിസരവാസികൾ പറഞ്ഞു..പ്രതിയെ കണ്ണൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രെറ്റ് കോടതി 2 മുൻപാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

error: Content is protected !!